സാങ്കേതിക വിദ്യയുടെ പ്രയോജനം മതവിദ്യാഭ്യാസ രംഗത്തും സഹായകമാവണം എന്ന ഉദ്ദേശത്തോടെയാണ് ലിറ്റില്‍ മുഅമിന്‍ അക്കാദമി ഈ ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് തുടക്കമിട്ടത്. ഈ പഠനത്തിലെ ഗ്രേഡ് രണ്ടിലാണ് നിങ്ങള്‍ ഇപ്പോഴുള്ളത്.
മാതാപിതാക്കളോടുള്ള ബഹുമാനം, വിനയം, കുടുംബ ബന്ധം ചേര്‍ക്കല്‍ തുടങ്ങിയ ഉത്തമ പെരുമാറ്റ മൂല്യങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം പ്രവാചകര്‍, മലക്കുകള്‍ തുടങ്ങി കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിഷയങ്ങളില്‍ കൂടുതല്‍ അറിവുനേടാനും രണ്ടാം ഗ്രേഡ് സഹായിക്കുന്നു. പരിശുദ്ധ ഖുര്‍ആനിലെ ചില സൂറത്തുകള്‍ ആശയം മനസ്സിലാക്കി പാരായണം ചെയ്യാനും നിസ്‌കാരത്തിന്റെ രൂപം പഠിക്കാനും ഈ ഭാഗത്ത് പ്രധാന്യം നല്‍കിയിട്ടുണ്ട്. വ്യക്തിജീവിതത്തില്‍ പകര്‍ത്തേണ്ട ആരോഗ്യ ശുചിത്വ വിഷങ്ങളിലുള്ള ബോധവല്‍ക്കരണവും ഈ ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. ലളിതവും എളുപ്പത്തില്‍ ഗ്രഹിക്കാവുന്നതുമാണ് ഇതിലെയും അവതരണ രീതി.