പുതിയ അധ്യായങ്ങള്‍ക്കൊപ്പം മുമ്പ് പഠിച്ച കാര്യങ്ങള്‍ വിശദമായി ഓര്‍ത്തെടുക്കാനുള്ള അവസരം കൂടിയുണ്ട് STD മൂന്നില്‍. ഈ ആവര്‍ത്തനം മനസ്സില്‍ മായാത്ത അനുഭവംതന്നെ തീര്‍ക്കും.
നിസ്‌കാരത്തിന്‍റെ പൂര്‍ണ്ണരൂപം ഈമാന്‍ (വിശ്വാസ) കാര്യങ്ങള്‍. മരണശേഷമുളള ജീവിതം. ഇവയെല്ലാം കൃത്യമായി പഠിക്കാന്‍ അവസരം.
നബി സ്വല്ലല്ലാഹു അലൈഹി വസല്ലമാ തങ്ങളുടെ യുവത്വവും സ്വഹാബാക്കള്‍ ഖുലഫാഉ റാശിദുകള്‍, നിര്‍ബന്ധ ഇബാദത്ത് ആയ റമളാനിലെ നോമ്പ് തുടങ്ങിയവ ഈ ക്ലാസില്‍ പഠിക്കാം.
മനുഷ്യന്‍റെ ചീത്ത സ്വഭാവങ്ങള്‍, രോഗിയെ സന്ദര്‍ശിക്കുന്നതിലെ മഹത്വം, ഉറങ്ങുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, ബഹുമാനപ്പെട്ട പ്രവാചകന്‍ ഇബ്രാഹിം (അ)നെക്കുറിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കുന്നു.