Little Mumin Academy Welcomes You
To Watch a Demo Class!
FSDC Upper Kindergarten (UKG) – Malayalam
കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ലളിതമായി കുഞ്ഞുമനസ്സുകളില്‍ പതിപ്പിക്കുകയാണ് ഇവിടെ. ഒരു മുസ്ലിം വിദ്യാര്‍ത്ഥി അറിഞ്ഞിരിക്കേണ്ട മര്‍മ്മപ്രധാനമായ കാര്യങ്ങള്‍ സരളമായി ഈ സെക്ഷനിലുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ അവതരണം, വൃത്തിയുടെ പ്രധാന്യം, പ്രധാനപ്പെട്ട ഇബാദത്തകളായ നിസ്കാരവും വുളൂഅ്, ശുചിമുറിയില്‍ പാലിക്കേണ്ട മര്യാദകള്‍ എന്നിവ പഠിപ്പിക്കുന്നു.
ഒരു മുസ്ലിമിന്റെ വിശ്വാസ കാര്യങ്ങളില്‍ പ്രധാനപ്പെട്ട മലക്കുകളെക്കുറിച്ചും പ്രവാചകന് നബി(സ)യെയും മറ്റു പ്രധാന നബിമാരെയും ലളിതമായി അവതരിപ്പിക്കുന്നു.
സത്യം പറയുന്നതിന്റെ മഹത്വം, സഹജീവികളോടുള്ള കാരുണ്യം തുടങ്ങി ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ പഠിക്കാന്‍ അവസരം.
ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളെക്കുറിച്ചും അറബി ഭാഷയിലെ അക്ഷരങ്ങളും വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങളും പ്രധാന്യത്തോടെ പരിചയപ്പെടുത്തുന്നുണ്ട് ഈ സെക്ഷനില്‍.